John Luther

2022 - 8 - 5

Post cover
Image courtesy of "Zee News മലയാളം"

John Luther OTT: ജയസൂര്യയുടെ ജോൺ ലൂഥർ ... (Zee News മലയാളം)

John Luther OTT Release : ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സിൽ ഇന്ന്, ആഗസ്റ്റ് 5 മുതലാണ് ചിത്രം ...

ജയസൂര്യ നായകനായി എത്തിയ ചിത്രം ജോൺ ലൂഥർ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിൽ ഇന്ന്, ആഗസ്റ്റ് 5 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. ജയസൂര്യ പൊലീസ് വേഷത്തിലെത്തിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ജോൺ ലൂഥർ. മെയ് 27നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തിയേറ്ററിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു നേടാൻ കഴിഞ്ഞിരുന്നത്. നവാഗതനായ അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതും സംവിധായകനായ അഭിജിത്ത് ജോസഫ് തന്നെയാണ്. അൽഫോൻസാ ഫിലിംസിന്റെ ബാനറിൽ തോമസ് മാത്യൂ ആണ് ചിത്രം നിർമ്മിച്ചത്. . ഇതൊരു കംപ്ലീറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്. ALSO READ: John Luther: അഭിജിത്തിന്റെ മികച്ച തുടക്കം; കാക്കിയിൽ ജയസൂര്യ കളം നിറഞ്ഞു, ഒന്നാന്തരം സസ്പെൻസ് ത്രില്ലർ ; ജോൺ ലൂഥർ റിവ്യൂ ചിത്രത്തിൽ ജയസൂര്യയെ കൂടാതെ സിദ്ധിഖ്, ആത്മീയ രാജൻ, ദൃശ്യ രഘുനാഥ്, പ്രമോദ് വെള്ളിയനാട്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി, ദീപക് പരമ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വളരെ നാളുകൾക്ക് ശേഷം ജയസൂര്യ പൊലീസ് വേഷത്തിലെ ചിത്രമെന്ന പ്രത്യേകതയും ലൂഥറിന് ഉണ്ട്. ഇതിന് മുമ്പ് പോസിറ്റീവ്, മുംബൈ പോലീസ്, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, റോഹബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിലാണ് ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തിയിട്ടുള്ളത്. എന്നാൽ ജയസൂര്യയുടേത് എന്ന് പറയാൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ അധികമുണ്ടായിരുന്നില്ലെന്നതാണ് സത്യം. പോസിറ്റീവ് എന്ന ചിത്രത്തിലാണ് നേരത്തെ മുഴുനീള അന്വേഷണ ഉദ്യോഗസ്ഥനായി ജയസൂര്യ എത്തിയിട്ടുള്ളത്.

Post cover
Image courtesy of "വെബ്‌ദുനിയ"

കാത്തിരിപ്പ് അവസാനിച്ചു ... (വെബ്‌ദുനിയ)

കാത്തിരിപ്പ് അവസാനിച്ചു, ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ ഒ.ടി.ടി റിലീസിന്, പ്രദര്‍ശന തീയതി.

ആഗസ്റ്റ് 5 ന് മനോരമ മാക്സിലൂടെ ജോണ് ലൂഥര് സ്ട്രീമിംഗ് ആരംഭിക്കും.അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന സിനിമയുടെ ട്രെയിലര് ഈയടുത്ത് പുറത്തിറങ്ങിയിരുന്നു. ചിത്രം ജോണ് ലൂഥര് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. 2019ലാണ് ജോണ് ലൂഥറിന്റെ കഥ ജയസൂര്യ കേട്ടത്. നന്നായി ആസ്വദിച്ച് ചെയ്ത ചിത്രംകൂടിയാണ് ഇതൊന്നും താരം പറഞ്ഞിരുന്നു. തിയേറ്ററുകളില് മികച്ച അഭിപ്രായം നേടാനായെങ്കിലും ബോക്സ് ഓഫീസില് തിളങ്ങാന് ചിത്രത്തിനായില്ല. മെയ് 27 ന് പ്രദര്ശനത്തിനെത്തിയ ജയസൂര്യ

Explore the last week