Sanju samson

2022 - 8 - 6

Post cover
Image courtesy of "Sportsfan"

അമേരിക്കയിലും സഞ്ചുവിനായി ... (Sportsfan)

അമേരിക്കയിലും സഞ്ചുവിനായി ആരാധകരുടെ ആവേശം. ഇത്തവണ അമ്പരന്നത് രോഹിത് ശര്‍മ്മ. By. Anoop Mohan.

മത്സരത്തില് മികച്ച പ്രകടനം പുറത്തെടുക്കാനും സഞ്ചുവിന് സാധിച്ചു. അവസാനം വരെ ക്രീസില് നിന്ന സഞ്ചു സാംസണ് 23 പന്തില് 2 ഫോറും 1 സിക്സുമായി 30 റണ്സാണ് നേടിയത്. ഫീല്ഡിങ്ങിലും താരം മികച്ചു നിന്നു. അപകടകാരിയായ നിക്കോളസ് പൂരനെ റണ്ണൗട്ടാക്കിയതും ഈ മലയാളി താരമായിരുന്നു. വളരെ കുറവ് അന്താരാഷ്ട്ര മത്സരങ്ങളാണ് സഞ്ചു സാംസണ് കളിച്ചട്ടുള്ളതെങ്കിലും, നിരവധി ആരാധകരാണ് താരത്തിനുള്ളത്. സമൂഹമാധ്യമങ്ങളില് മാത്രമല്ലാ സഞ്ചുവിന് പിന്തുണയുമായി സ്റ്റേഡിയത്തിലും എത്താറുണ്ട്. ഈയിടെയായി അത് പല തവണ തെളിയിച്ചതാണ്. ആദ്യം അയര്ലണ്ടില് കാണികളുടെ ആരവം കേട്ട് ഹാര്ദ്ദിക്ക് പാണ്ട്യ ഞെട്ടിയപ്പോള്, ഇത്തവണ അത് അമേരിക്കയിലായിരുന്നു. ഇത്തവണ ക്യാപ്റ്റനായി രോഹിത് ശര്മ്മയും. ടോസ്സിനു ശേഷം സഞ്ചു ടീമിലുണ്ട് എന്ന് അറിയിച്ചപ്പോഴായിരുന്നു കാണികളുടെ ആരവം. ആമേരിക്കയിലും തനിക്ക് ഒരുപാട് ആരാധകര് ഉണ്ട് എന്നത് കാണിച്ചു തന്നു. ശ്രേയസ്സ് അയ്യർക്ക് പകരമാണ് സഞ്ജു സാംസൺ ടീമിലെത്തിയത്. ഹാർദിക്ക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവരും പ്ലേയിങ്ങ് ഇലവനില് എത്തി.

Post cover
Image courtesy of "Asianet News Malayalam"

കണക്കില്‍ സഞ്ജു പവറാടാ, പവര്‍; രോഹിത് ... (Asianet News Malayalam)

WI vs IND 4th T20I Why Sanju Samson crucial for Team India, in T20Is Batting average shows. കോലിയടക്കമുള്ള പല ...

78 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ റണ്വേട്ട എന്നത് ഏറെ ശ്രദ്ധേയം. 16 ഫോറും എട്ട് സിക്സുകളും സഞ്ജുവിന്റെ ബാറ്റില് നിന്ന് പിറന്നു. ദീപക് ഹൂഡ(59.00), രവീന്ദ്ര ജഡേജ(55.33) എന്നിവര് മാത്രമാണ് ഈ വര്ഷം രാജ്യാന്തര ടി20യില് സഞ്ജുവിനേക്കാള് ബാറ്റിംഗ് ശരാശരിയുള്ള രണ്ടേ രണ്ട് ഇന്ത്യന് താരങ്ങള്. രോഹിത് ശര്മ്മ(24.16), വിരാട് കോലി(20.25), റിഷഭ് പന്ത്(26.00) എന്നിങ്ങനെ ശരാശരി മാത്രമേ വമ്പന് താരങ്ങള്ക്കുള്ളൂ. സഞ്ജുവിനൊപ്പം മത്സരരംഗത്തുള്ള മറ്റൊരു വിക്കറ്റ് കീപ്പര് ബാറ്റര് ഇഷാന് കിഷന് 32.23 ശരാശരി മാത്രമേയുള്ളൂ. 2022ല് അഞ്ച് ടി20 മത്സരങ്ങളാണ് സഞ്ജു സാംസണ് കളിച്ചത്. നാല് ഇന്നിംഗ്സില് 164 റണ്സ് നേടിയപ്പോള് ഉയര്ന്ന സ്കോര് 77. 2022ല് അഞ്ച് ടി20 മത്സരങ്ങളാണ് സഞ്ജു സാംസണ് കളിച്ചത്. നാല് ഇന്നിംഗ്സില് 164 റണ്സ് നേടിയപ്പോള് ഉയര്ന്ന സ്കോര് 77. ഒരു തവണ നോട്ടൗട്ടായി നിന്ന താരത്തിന് 54.66 ബാറ്റിംഗ് ശരാശരിയുണ്ട് ഈ വര്ഷം ഫോര്മാറ്റില്. 160.

Post cover
Image courtesy of "Samayam Malayalam"

അങ്ങ് അമേരിക്കയിലും സഞ്ജുവിന് ... (Samayam Malayalam)

newsഫോമിലല്ലാത്ത ശ്രേയസ് അയ്യര്‍ക്ക് പകരം ടീമിലെത്തിയ സഞ്ജു സാംസണിന് അമേരിക്കയിലെ ...

വെസ്റ്റിന്ഡീസിനെതിരായ നാലാം ടി20യിലെ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. 59 റണ്സിനായിരുന്നു ഇന്ത്യയുടെ വിജയം. 191 റണ്സിലേക്ക് ബാറ്റുവീശിയ വിന്ഡീസ് 132 റണ്സില് അവസാനിച്ചു. ബാറ്റര്മാരുടെ പിടിപ്പുകേടാണ് വിന്ഡീസിന് തിരിച്ചടിയായത്. ഇന്ത്യയ്ക്കുവേണ്ടി റിഷഭ് പന്ത് 44 റണ്സും രോഹിത് ശര്മ 33 റണ്സും സൂര്യകുമാര് യാദവ് 24 റണ്സും നേടി. ആര്ഷ്ദീപ് സിങ് 3 വിക്കറ്റ് വീഴ്ത്തിയപ്പോള് ആവേശ് ഖാന്, അക്സര് പട്ടേല്, രവി ബിഷ്ണോയ് എന്നിവര് രണ്ടു വിക്കറ്റുവീതവും സ്വന്തമാക്കി. നേരത്തെ ടോസ് വേളയില് തന്നെ ഫ്ളോറിഡയിലെ സഞ്ജുവിന്റെ ആരാധകക്കൂട്ടത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. ടീമില് സഞ്ജുവുണ്ടെന്ന് ക്യാപ്റ്റന് രോഹിത് ശര്മ പറയുമ്പോള് വലിയ ആര്പ്പുവിളിയാണുണ്ടായത്. ഒട്ടേറെ മലയാളികള് കളികാണാന് എത്തിയിരുന്നു. സമാന രീതിയില് അയര്ലന്ഡിലും സഞ്ജുവിന്റെ പേര് ക്യാപ്റ്റന് ഹാര്ദിക് പാണ്ഡ്യ പറയുമ്പോള് സ്റ്റേഡിയം ആര്പ്പുവിളിച്ചു. സഞ്ജു ടീമിലുണ്ടെന്ന വാര്ത്തയെത്തിയതോടെ ആരാധകര് സോഷ്യല് മീഡിയയില് താരത്തോട് അഭ്യര്ഥനയുമായി എത്തിയിരുന്നു. സുവര്ണാവസരമാണിതെന്നും സ്കോര് ചെയ്ത് കരുത്ത് കാട്ടണമെന്നുമായിരുന്നു ആരാധകരുടെ ആവശ്യം. സഞ്ജുവിനെ ടി20 ലോകകപ്പില് കാണുകയാണ് ആരാധകരുടെ മുഖ്യ ലക്ഷ്യം. ഓസ്ട്രേലിയയില് താരത്തിന് തിളങ്ങാനാകുമെന്ന് അവര് പ്രതീക്ഷിക്കുന്നു.

Post cover
Image courtesy of "Cricbuzz"

Samson, Avesh, and the foundation stone | Cricbuzz.com (Cricbuzz)

A little more than nine years ago, in an IPL game played between Rajasthan Royals and Royal Challengers Bangalore, an 18-year-old Sanju Samson cracked an ...

In that context, just like Samson, Avesh would believe his two-wicket haul is like a foundation stone on which he can build a structure with another impressive show in the last game. When Avesh's short and wide ball crashed into the boundary hoardings in his very first over of the innings, it seemed as if the Indian set-up's brains trust would be left disappointed once again. So when the captain and coach give you that kind of backing, then the player will perform well," he added. Due to a combination of factors, Samson hasn't been able to kick on and cement a place in the Indian limited-overs side. The kind of an innings where he showed glimpses of his class but nowhere near enough to make the No.5 slot his own. Avesh does have useful skills for the shortest format: Hit-the-deck bowling and when in rhythm, he can nail the yorkers.

Post cover
Image courtesy of "മാധ്യമം"

ഫയർ ബ്രാൻഡ് സഞ്ജു; ആ പേര് കേട്ടാൽ ... (മാധ്യമം)

ലൗഡർഹിൽ (ഫ്ലോറിഡ): ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമായി മലയാളികളുടെ ...

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 191 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ വിൻഡീസ് 19.1 ഓവറിൽ 132 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ശ്രേയസ് അയ്യർക്ക് പകരമാണ് സഞ്ജു ആദ്യ ഇലവനിൽ ഇറങ്ങിയത്. 23 പന്തിൽ 30 റൺസുമായി താരം പുറത്താവാതെ നിന്നു. നാലാം ട്വന്റി20 മത്സരത്തിൽ 191 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത്. വിൻഡീസ് പോരാട്ടം 132ൽ അവസാനിപ്പിച്ച് പരമ്പര പിടിക്കുകയായിരുന്നു. 59 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ നാലു കളികളിൽ മൂന്നും കൈയിലാക്കിയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. ഋഷഭ് പന്ത് (31 പന്തിൽ 44), രോഹിത് ശർമ (16 പന്തിൽ 33) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിൽ റൺവേട്ടക്ക് മുന്നിൽനിൽക്കാൻ ഒരാൾ പോലുമില്ലാതെയായിരുന്നു വിൻഡീസ് തകർച്ച. അർഷ്ദീപ് സിങ് മൂന്നും ആവേശ് ഖാൻ, അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ രണ്ടു വീതവും വിക്കറ്റു വീഴ്ത്തി. സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിക്കുമ്പോൾ ഗാലറി ഇളകിമറിയുന്ന കാഴ്ച പലതവണ വൈറലായതാണ്. ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ 'സഞ്ജു, സഞ്ജു' വിളികൾ നിറയുന്ന ഗാലറികൾ ഏറെ കണ്ടതാണ്. ഇപ്പോഴിതാ, അങ്ങ് അമേരിക്കയിലും തനിക്ക് ആരാധകരേറെയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് സഞ്ജു. വെസ്റ്റിൻഡീസിനെതിരായ നാലാം ഏകദിനത്തിന്റെ ടീം പ്രഖ്യാപനത്തിനിടെയായിരുന്നു ഇത്. യു.എസിലെ ഫ്ലോറിഡയിലെ ലൗഡർഹില്ലിലാണ് നാലാം മത്സരം നടന്നത്. ക്യാപ്റ്റൻ രോഹിത് ശർമ ടോസ് സമയത്ത് ആരൊക്കെയാണ് പ്ലേയിംഗ് ഇലവനിലുള്ളത് എന്ന് പ്രഖ്യാപിക്കുകയായിരുന്നു. 'ഞങ്ങളുടെ ടീമില് മൂന്ന് മാറ്റങ്ങളുണ്ട്. ടീമില്, രവി ബിഷ്ണോയി, അക്സര് പട്ടേല്, സഞ്ജു സാംസണ് എന്നിവര് കളിക്കുന്നു' - സഞ്ജു കളിക്കുമെന്ന് രോഹിത് പറഞ്ഞപ്പോഴേക്കും അത്രനേരവും നിശബ്ദമായ ഗാലറി അലറിവിളിച്ചു. സഞ്ജു, സഞ്ജു വിളികൾ ഉയർന്നു. ആർപ്പുവിളികൾ കേട്ട് ഒരു നിമിഷം നിർത്തിയ ശേഷമാണ് രോഹിത് സംസാരം തുടർന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ലൗഡർഹിൽ (ഫ്ലോറിഡ): ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമായി മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ മാറിക്കഴിഞ്ഞിട്ടുണ്ട്. ബാറ്റുകൊണ്ട് വെടിക്കെട്ട് തീർക്കുന്ന സഞ്ജു തന്റെ പ്രതിഭ തെളിയിച്ചിട്ടും സെലക്ടർമാർ നിരന്തരം തഴയുന്നതിൽ പ്രതിഷേധിച്ച് ക്രിക്കറ്റിലെ പ്രമുഖ താരങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. ലോകമെമ്പാടുമുള്ള ആരാധകരും സഞ്ജുവിനെ ഏറെ പിന്തുണക്കുന്ന കാഴ്ച കണ്ടതാണ്.

Explore the last week